സ്വാഗതം, എന്റെ മലയാളി സുഹൃത്തുക്കളെ..
കേരളത്തിന്റെ തലസ്ഥാന നഗരിയായ അനന്തപുരിയിലെ പാച്ചല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തിന്റെ വിശേഷങ്ങളുമായി വരുന്നു.. ഈ പാച്ചല്ലൂരന്...
This is a Malayalam blog. To know about where to find, how to ead and how to write a Malayalam Blog, visit www.malayalam-blogs.blogspot.com/
അനന്തപുരിയില്‍ വെറും 7 കിലോ മീറ്റര്‍ അകലെ.. സഞ്ചാരികളുടെ പറുദീസയായ കോവളം ഇവിടെ നിന്നും വെറും 4 കിലോമീറ്റര്‍ മാത്രം.. ചരിത്ര പ്രസിദ്ധമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം വെറും 2 കിലോമീറ്റര്‍ അകലെ.. അന്താരാഷ്ട്ര വിമാനത്താവളവും, റയില്വേസ്റ്റേഷനുമെല്ലാം അടുത്തൂ തന്നെ...
വെറെ എന്തരു വേണം... എല്ലാം കൊണ്ടും പൊളപ്പു തന്നെ.. പക്ഷെ ഒരു പ്രശ്നമേയുള്ളു.. 'മൊട' കണ്ടാ എടപെടും...! ;)
ഈ നാടിന്റെ ഐശ്വര്യം എന്നു പറയുന്നതു ഒരു ക്ഷേത്രം തന്നെയാണു പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രം തൂക്ക മുടിപ്പുര ഈ ക്ഷേത്രത്തെ ചുറ്റിയാണു നമ്മളെ പൊലുള്ള അലപ്പു/തേപ്പു റ്റീംസിന്റെ പ്രവര്‍ത്തന മേഖല. ;) ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷമാണു നേര്‍ച്ചത്തൂക്ക മഹോത്സവം. ഈവിടുള്ളവര്ക്കു ഓണം പോലെ തന്നെ പ്രധാനപെട്ട ഒന്നാണു ആ ദിനം. ഓണം പോലെ തന്നെ ഇവിടെ എല്ലാവരും പുത്തന്‍ ഡ്രെസ്സുകള്‍ വാങ്ങിക്കും (തൂക്കകോടി), ബന്ധുക്കല്‍ ദൂര ദേശങ്ങളില്‍ നിന്നും വരും, ആകെക്കൂടെ ഒരു മേളം. ക്ഷേത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളുമായി ഞാന്‍ വേറൊരു ബ്ലോഗില്‍ കൂടി തിരിച്ചു വരും.. :) നമ്മുടെ സുരേഷ് ഗോപി ചേട്ടന് പറയുന്ന പോലെ..